സഹകരണ സംഘങ്ങളിലെ തട്ടിപ്പ് അന്വേഷിക്കണമെന്ന്

Wednesday 05 November 2025 3:01 PM IST

തിരുവനന്തപുരം: ബി.ജെ.പി നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്. തിരുവിതാംകൂർ സഹകരണ സംഘത്തിൽ നിന്ന് വായ്പയെടുത്ത ശേഷം മുങ്ങിനടക്കുന്ന ബി.ജെ.പി നേതാക്കളെക്കുറിച്ച് മുൻ സംസ്ഥാന വക്താവ് എം.എസ്.കുമാറാണ് വെളിപ്പെടുത്തിയത്. ഫാം ടൂർ സഹകരണ സംഘം പ്രസിഡന്റും ബി.ജെ.പി കൗൺസിലറുമായിരുന്ന തിരുമല അനിലിന്റെ മരണത്തിനും പ്രധാനകാരണം സമാന സംഭവമായിരുന്നെന്നും മണക്കാട് സുരേഷ് പറഞ്ഞു.