ഡ്രോൺ പരിശീലനവും ഡ്രോൺ ഷോയും

Wednesday 05 November 2025 12:19 AM IST
1

തൃശൂർ: കേരളപ്പിറവി ദിനത്തിൽ വിദ്യാർത്ഥികളെ ഡ്രോൺ സാങ്കേതിക വിദ്യ പഠിപ്പിച്ചും ഡ്രോൺ ഷോ സംഘടിപ്പിച്ചും കൈലാസനാഥ വിദ്യാനികേതൻ. ആധുനിക സാങ്കേതികവിദ്യയെ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഫ്യൂസലേജ് ഇന്നോവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരത്തോടെയായിരുന്നു പരിപാടി. 9 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്ക് ഡ്രോൺ സയൻസിൽ പ്രായോഗിക പരിശീലനം നൽകാനായെന്ന് പ്രിൻസിപ്പൽ പ്രസന്ന ദാസ് വ്യക്തമാക്കി. തൊഴിൽ അവസരങ്ങളും സ്വയംതൊഴിൽ സാദ്ധ്യതകളും ഡ്രോൺ പരിശീലനത്തിന്റെ മുഖ്യലക്ഷ്യമാണ്. ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന വിധമാണ് പരിശീലനമെന്ന് വാർത്താസമ്മേളനത്തിൽ ഫ്യൂസലേജ് ഓപറേഷൻസ് ചീഫ് പൃഥ്വി, പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ ഹസ്രത്ത്, ബിന്ധ്യ, മിഥുൽ ജോഷി എന്നിവർ അറിയിച്ചു.