വിദ്യാലയങ്ങളിൽ വർണക്കൂടാരം
Wednesday 05 November 2025 12:00 AM IST
തൃശൂർ: വിദ്യാരംഭം കുറിക്കുന്ന കുരുന്നുകൾക്ക് വിദ്യാഭ്യാസം രസകരമാക്കാനും പ്രീപ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള സർവ്വ ശിക്ഷാ കേരളത്തിന്റെ 'വർണക്കൂടാരം' പദ്ധതി ജില്ലയിലെ 104 വിദ്യാലയങ്ങളിൽ പൂർത്തിയാക്കി. 147 പ്രീ പ്രൈമറി വിദ്യാലയങ്ങളാണ് ജില്ലയിലുള്ളത്. ഓരോ വിദ്യാലയത്തിനും പത്ത് ലക്ഷം രൂപയാണ് വർണക്കൂടാരം നിർമ്മാണത്തിനായി നൽകുന്നത്. പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യം ഒരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പരിപാടിയാണ് വർണക്കൂടാരം. കുട്ടികൾക്ക് സന്തോഷത്തോടെയും അഭിരുചിക്കനുസരിച്ചും കളികളിൽ ഏർപ്പെടാൻ കഴിയുന്ന വിശാലവും ശിശുസൗഹൃദവുമായ പ്രവർത്തന ഇടങ്ങൾ ഒരുക്കുന്നതാണ് വർണക്കൂടാരത്തിന്റെ സവിശേഷത.