നാച്വറൽ സൊസൈറ്റി പുതിയ ശാഖ
Wednesday 05 November 2025 12:00 AM IST
തൃശൂർ: നാച്വറൽ അഗ്രോ ആൻഡ് ടൂറിസം മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ പുതിയ ശാഖ തൃശൂർ പാറയിൽ ലൈൻ പൾസ് സ്പാ ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചു. ഡെപ്യൂട്ടി മേയർ എം.എൽ.റോസി ഉദ്ഘാടനം നിർവഹിച്ചു. നാച്ചുറൽ എം.എസ്.സി.എസ് ചെയർമാൻ ടി.വി. ജോജി അദ്ധ്യക്ഷത വഹിച്ചു. യുവ കർഷകനും രാഷ്ട്രീയ പ്രവർത്തകനുമായ കെ.പി. എൽദോസ് , റിട്ട.കേണൽ പത്മനാഭൻ എന്നിവരെ ആദരിച്ചു. റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഒഫ് അഗ്രികൾച്ചർ ഡോ. എ.ജെ. വിവൻസി, കോർക്കമ്മിറ്റി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എ.സി. മുരളീധരൻ, നാച്ചുറൽ സൊസൈറ്റി ഡയറക്ടർമാരായ വിദ്യ ചന്ദ്രൻ, റോഷ്‌ന സണ്ണി, പി.വി. ശശിധരൻ, കൗൺസിലർ സാറാമ്മ,വൈസ് ചെയർമാൻ എ.ജി. സുധീഷ് എന്നിവർ സംസാരിച്ചു.