ബസ് റൂട്ട് മാറ്റി ഓടിക്കുന്നു

Wednesday 05 November 2025 1:37 AM IST

ആലപ്പുഴ: ചാത്തനാട് വഴി പെർമി​റ്റ് അനുവദിച്ചിട്ടുള്ള മുഹമ്മ - ആലപ്പുഴ - അമ്പലപ്പുഴ ക്ഷേത്രം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് സർവീസ് ഏതാനും ദിവസങ്ങളായി ചാത്തനാട് വഴി സർവീസ്‌ നടത്തുന്നില്ലെന്ന് പരാതി. കൊമ്മാടി -മട്ടാഞ്ചേരി റോഡിലൂടെ റൂട്ട് മാറി സർവീസ് നടത്തുന്നതിനാൽ യാത്രക്കാർ പെരുവഴിയിലാണ്. ചാത്തനാട് വഴി തന്നെ ബസ് സർവീസ് നടത്തുവാൻ നടപടി ഉണ്ടാകണമെന്ന് എസ്.എൻ.ഡി.പി യോഗം 293ാം നമ്പർ പോളചാത്തനാട് ശാഖ വനിതാ സംഘം പ്രസിഡന്റ് സരസ്വതി രാജേന്ദ്രൻ, സെക്രട്ടറി മഞ്ജുള സതീഷ്‌ എന്നിവർ ആവശ്യപ്പെട്ടു.