സർഗം കൂട്ടായ്മ വാർഷികം

Wednesday 05 November 2025 1:38 AM IST

ആലപ്പുഴ: ഓൺലൈൻ കൂട്ടായ്മയായ ആലപ്പുഴ സർഗ്ഗത്തിന്റെ മൂന്നാം വാർഷികാഘോഷം തിരുവാമ്പാടി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർഗ്ഗം ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രസിഡന്റ് പി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.പദ്മനാഭ പിള്ള, ഡോ. ബി. പദ്മകുമാർ, ഡോ. നെടുമുടി ഹരികുമാർ, ഡി.വിജയലക്ഷ്മി. പി.കെ. ഹരികുമാർ,, ആർ.രമേശൻ, അനിൽകുമാർ പാച്ചു പിള്ള, ഓമനകുട്ടൻ തുടങ്ങിയവർ പങ്കെടുത്തു..