അക്ഷയശ്രീ അഴൂർ പഞ്ചായത്ത് മിഷന്റെ പഞ്ചായത്ത് സമ്മേളനം

Wednesday 05 November 2025 4:00 AM IST

ചിറയിൻകീഴ്: സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2047 ഓടെ പൂർണ വികസിത ഭാരതം എന്ന മോദിജിയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.അക്ഷയശ്രീ അഴൂർ പഞ്ചായത്ത് മിഷന്റെ പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പെരുങ്ങുഴി യു.ഐ.ടി കോളേജിന് സമീപം ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അക്ഷയശ്രീ ജില്ലാ ജോയിന്റ് സെക്രട്ടറി സാബുലാൽ.ജി അദ്ധ്യക്ഷത വഹിച്ചു.രാഷ്ട്രീയ സ്വയം സേവക് സംഘം ജില്ലാ സംഘചാലക് അഡ്വ.ജി.സുശീലൻ, സഹകാർ ഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.രാജശേഖരൻ,അക്ഷയശ്രീ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.ശ്രീകണ്ഠൻ നായർ,ജില്ലാ പ്രസിഡന്റ് സി.മുരളീധരൻ നായർ,ബി.ജെ.പി ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡന്റ് വിജീഷ് കുടവൂർ,ഹിന്ദു ഐക്യവേദി ജില്ലാ ജോയിന്റ് ട്രഷറർ അഴൂർ ജയൻ,അഴൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.സിന്ധു എന്നിവർ പങ്കെടുത്തു.അക്ഷയശ്രീ ജില്ലാ സെക്രട്ടറി ആർ.സജികുമാർ സ്വാഗതവും അഴൂർ പഞ്ചായത്ത് മിഷൻ കോഓർഡിനേറ്റർ ബീന.എസ് നന്ദിയും പറഞ്ഞു.

ക്യാപ്ഷൻ: അക്ഷയശ്രീ അഴൂർ പഞ്ചായത്ത് മിഷന്റെ പഞ്ചായത്ത് സമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു