അനധികൃത മദ്യ വില്പന: ഒരാൾ അറസ്റ്റിൽ
Wednesday 05 November 2025 1:00 AM IST
വർക്കല: മാഹിയിൽ നിന്ന് മദ്യമെത്തിച്ച് അനധികൃത വില്പന നടത്തിയിരുന്ന ഊന്നിൻമൂട് സ്വദേശിയെ വർക്കല എക്സൈസ് പിടികൂടി.ഊന്നിൻമൂട് പുതുവൽ തൊടിയിൽ വീട്ടിൽ സജിയാണ് (54) അറസ്റ്റിലായത്.കച്ചവടം നടത്തുന്നതിന് 36 കുപ്പികളിലായി കാറിൽ സൂക്ഷിച്ചിരുന്ന 18 ലിറ്റർ മദ്യവും ഇയാളിൽ നിന്ന് പിടികൂടി.ഡ്രൈ ഡേയോടനുബന്ധിച്ച് ചില്ലറ വില്പന നടത്തുന്നവർക്കായി സജി മദ്യം എത്തിച്ചു നൽകാറുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നുള്ള എക്സൈസ് പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.വർക്കല എക്സൈസ് ഇൻസ്പെക്ടർ ഷാജി.കെ,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജൻ.എസ്,സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ കൃഷ്ണൻ,അഭിറാം,ഹരിലാൽ, അരുൺ സേവിയർ,പ്രണവ്.യു.പി,ദീപ്തി.പി,രെഞ്ചു എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.