'ഒരു മരം അമ്മയുടെ നാമത്തിൽ' തൈ വിതരണ പരിപാടി

Wednesday 05 November 2025 12:00 AM IST

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ്) എൻ.എസ്.എസ് യൂണിറ്റ്‌സ് 20 ആൻഡ് 49 സംഘടിപ്പിച്ച 'ഒരു മരം അമ്മയുടെ നാമത്തിൽ' പരിസ്ഥിതി ബോധത്തിന്റെ പുതുസന്ദേശമായി. പൂമംഗലം പഞ്ചായത്തിൽ നടന്ന തൈ വിതരണ പരിപാടി ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസും പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.തമ്പിയും സംയുക്തമായി തൈ നട്ട് ഉദ്ഘാടനം ചെയ്തു. പൂമംഗലം പഞ്ചായത്ത് നിവാസികൾക്ക് തൈകൾ വിതരണം ചെയ്തു. പൂമംഗലം പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ. രജിത, ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. അനുഷ മാത്യു, പ്രോഗ്രാം ഓഫീസർ ഡോ. സുഭിൻ കെ. ജോസ്, എൻ.എസ്.എസ് വളണ്ടിയേഴ്‌സ് എന്നിവർ പങ്കെടുത്തു.