പാക് സുപ്രീം കോടതിയിൽ സ്ഫോടനം

Wednesday 05 November 2025 2:14 AM IST

ഇസ്ലാമാബാദ്:ഇസ്ലാമാബാദിലെ പാകിസ്ഥാൻ സുപ്രീം കോടതിയിൽ സ്‌ഫോടനം.സുപ്രീം കോടതി കെട്ടിടത്തിലെ സെൻട്രൽ എയർ കണ്ടീഷനിംഗ് സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്കിടെയാണ് സ്ഫോടനം.അപകടത്തിൽ 12ഓളം പേർക്ക് പരിക്കേറ്റു. എ.സി ടെക്നീഷ്യൻമാർക്കാണ് ഏറ്റവും ഗുരുതരമായ പരിക്കുകൾ പറ്റിയത്.ഒരാൾക്ക് 80 ശതമാനവും പൊള്ളലേറ്റിട്ടുണ്ടെന്നും ഐ.ജി അലി നാസിർ റിസ്‌വി ചൂണ്ടിക്കാട്ടി.

പരിക്കേറ്റ 15 ഓളം പേരെ ആശുപത്രി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റി.രണ്ട് പേരുടെ നില ഗുരുതരമാണ്. ബോംബ് നിർമാർജന സ്‌ക്വാഡ് ബാധിത പ്രദേശം പരിശോധിച്ചു.സ്‌ഫോടനത്തിന്റെ ആഘാതം കോടതി സമുച്ചയത്തിന്റെ താഴത്തെ നിലകളിലാകെ അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്.