12-ാം തീയതി പ്രാദേശിക അവധി; സ്‌കൂളുകളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല

Wednesday 05 November 2025 8:16 AM IST

ആലപ്പുഴ: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം ദിനമായ നവംബർ 12 ബുധനാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും.

മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യ ഉത്സവം 10,11,12 തീയതികളിൽ ആഘോഷിക്കും. 12നാണ് ആയില്യം. ഇതിന് മുന്നോടിയായി കാവിലെ പൂജകൾ നാലിന് ആരംഭിക്കുമെന്ന് ദേവസ്വം ഭാരവാഹികളായ എസ് നാഗദാസ്, എൻ ജയദേവൻ എന്നിവർ അറിയിച്ചു. പത്തിന് പുണർതം നാളിൽ കാവിലെ പൂജകൾ പൂർത്തിയാകുന്നതോടെ ഉത്സവത്തിന് തുടക്കമാകും.