പരീക്ഷ എഴുതാതെ ജോലി നേടാം; അവസരം തൊഴിലുറപ്പ് ക്ഷേമനിധി ഓഫീസിൽ
Wednesday 05 November 2025 3:55 PM IST
തിരുവനന്തപുരം: കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ക്ഷേമനിധി ഓഫീസിലെ സൂക്ഷ്മ പരിശോധന ലോഗിന്റെ ചുമതല നിർവഹിക്കുന്നതിനായി ദിവസ വേതന അടിസ്ഥാനത്തിൽ ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. മൂന്ന് മാസത്തേക്കാണ് നിയമനം. ബിരുദവും ഡിസിഎയുമാണ് അടിസ്ഥാന യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 11ന് രാവിലെ 11 മണിക്ക് തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ -ഓർഡിനേറ്ററുടെ ചേംബറിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. പേരൂർക്കടയിൽ പ്രവർത്തിക്കുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓഫീസിലാണ് നിലവിൽ ക്ഷേമനിധി ഓഫീസ് പ്രവർത്തിക്കുന്നത്. ഫോൺ: 0471-2360122