യൂത്ത് ഫ്രണ്ട് (എം) ഭാരവാഹികൾ
Thursday 06 November 2025 12:24 AM IST
തലയോലപ്പറമ്പ് : യൂത്ത് ഫ്രണ്ട് (എം) തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി യോഗം ചേർന്നു. കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് അഡ്വ. ആന്റണി കളമ്പുകാടൻ ഉദ്ഘാടനം ചെയ്തു. ആൽവിൻ അരയത്തേൽ അദ്ധ്യക്ഷത വഹിച്ചു.
സെബാസ്റ്റ്യൻ മുല്ലക്ക മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി ജോസ്റ്റിൻ ജോസ് പന്തനാട്ട് (പ്രസിഡന്റ്), ടോമി കാലായിൽ (വൈസ് പ്രസിഡന്റ്),ബോണി അലങ്കര (സെക്രട്ടറി),ജിജോ പുത്തൻപുര (ട്രഷറർ ),ജാഫർ കണ്ടതിൽ പറമ്പിൽ (ജോയിന്റ് സെക്രട്ടറി ),സ്റ്റാലിൻ അറയ്ക്കൽ, അലൻ പി ജേക്കബ്, ആൽഫിൻ കിണറ്റുകര എന്നിവരെ തിരഞ്ഞെടുത്തു.