ലഹരി വിമുക്ത പ്രവർത്തനങ്ങൾ
Thursday 06 November 2025 1:25 AM IST
പാലാ : കേരളപ്പിറവി ദിനാഘോഷങ്ങളോടനുബന്ധിച്ച് പാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പെൺകുട്ടികളും ലയൺസ് ഡിസ്ട്രിക് 318 എയും വിമുക്തി ക്ലബിന്റെയും ആഭിമുഖ്യത്തിൽ ലഹരിവിമുക്ത പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഇൻസ്‌പെക്ടർ വിജയലക്ഷ്മി കുട്ടികൾ നിർമ്മിച്ച ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റുകാർഡുകൾ പോസ്റ്റ് ബോക്‌സിൽ നിക്ഷേപിച്ച് കേരളപ്പിറവിയുടെ ചരിത്രം, ലഹരിക്കെതിരെ എങ്ങനെ പോരാടണം തുടങ്ങിയ സന്ദേശം പങ്കുവച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്യു ജോസ്, പി.ടി.എ പ്രസിഡന്റ് പാട്രിക് ജോസഫ് എന്നിവർ സംസാരിച്ചു.