ഭരണഭാഷാ പ്രശ്‌നോത്തരി
Thursday 06 November 2025 12:26 AM IST
കോട്ടയം : ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി സർക്കാർ ജീവനക്കാർക്കായി ഭാഷ, ഭരണം, മനുഷ്യാവകാശം എന്ന വിഷയത്തിൽ ഇന്ന് കോട്ടയം കളക്ടറേറ്റിൽ പ്രശ്‌നോത്തരി മത്സരവും ബോധന പരിപാടിയും സംഘടിപ്പിക്കും. തൂലിക ഹാളിൽ രാവിലെ 11 ന് നടക്കുന്ന പരിപാടിയ്ക്ക് മുൻ തഹസിൽദാരും, ഭരണഭാഷാ പരിശീലകനുമായ ബി.അശോക് നേതൃത്വം നൽകും.
ജില്ലയിലെ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്ക് പങ്കെടുക്കാം. ഓഫീസ് ഐഡന്റിറ്റി കാർഡ് ഹാജരാക്കണം. ഇൻഫർമേഷൻപബ്ലിക് റിലേഷൻസ് വകുപ്പും, ജില്ലാ ഭരണകൂടവും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.