കൂടുതൽ കൗണ്ടർ തുറക്കണമെന്ന്
Thursday 06 November 2025 12:26 AM IST
കോട്ടയം : വർദ്ധിച്ചുവരുന്ന രോഗികളുടെ എണ്ണം കണക്കിലെടുത്ത് ജനറൽ ആശുപത്രിയിൽ ഒ.പി രജിസ്‌ട്രേഷനും പുതുക്കലിനുമായി കൂടുതൽ കൗണ്ടറുകൾ തുറക്കണമെന്ന് കേരള കൺസ്യൂമേഴ്‌സ് ഫെഡറേഷൻ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. കൗണ്ടറുകൾ കുറവായതിനാൽ ആശുപത്രിയിൽ എത്തുന്ന എല്ലാ രോഗികൾക്കും വൈദ്യസഹായം ലഭിക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കണം. പ്രസിഡന്റ് വി.ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷിബു ഏഴേപുഞ്ചയിൽ, ജില്ലാ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അംഗം കെ. എസ്. ഹലീൽ റഹ്മാൻ, ട്രഷറർ എൻ. ഹബീബ്, അഭിഷേക് ബിജു, ബാബു കുരിശുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.