മൊബൈൽ മോഷ്ടാവ് പിടിയിൽ
Thursday 06 November 2025 1:15 AM IST
മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാരന്റെ മൊബൈൽഫോൺ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. വെള്ളൂർക്കുന്നം കാവുങ്കര മോളേക്കുടി മലഭാഗത്ത് നെടുമ്പുറത്തുവീട്ടിൽ അബി ലത്തീഫിനെയാണ് (35) പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. നിരവധി മോഷണ, പിടിച്ചുപറി കേസുകളിലെ പ്രതിയാണ്. അന്വേഷണസംഘത്തിൽ എസ്.ഐമാരായ ഷാഹുൽഹമീദ്, അതുൽ പ്രേം. ഉണ്ണി, പി.വി. എൽദോസ്, അസി. സബ് ഇൻസ്‌പെക്ടർ സബീർ കെ. ഉസ്മാൻ, സീനിയർ സി.പി.ഒമാരായ കെ.കെ. അനിമോൾ, ബോസ് ബേബി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.