മത്സ്യക്കുഞ്ഞ് നിക്ഷേപം
Thursday 06 November 2025 12:59 AM IST
കോട്ടയം: സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഉൾനാടൻ ജലാശയത്തിൽ മത്സ്യസമ്പത്തിന്റെ സംയോജിത പരിപാലനം പദ്ധതിയുടെ ഭാഗമായി കുമരകം ചന്തക്കടവിൽ കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലാപഞ്ചായത്ത് അംഗം കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ആർഷ ബൈജു, പഞ്ചായത്തംഗങ്ങളായ മായ സുരേഷ്, ദിവ്യ ദാമോദരൻ, വി.എൻ. ജയകുമാർ, പി.കെ. മനോഹരൻ, ഫിഷറീസ് അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടർ എ. കൃഷ്ണകുമാരി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ബ്ലെസി ജോഷി, ഫിഷറീസ് ഓഫീസർമാർ, മത്സ്യത്തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.