ഹോസ്‌റ്റൽ അന്തരീക്ഷത്തിൽ ഇനി പഠനവും ഗവേഷണവും നടത്താം, സ്‌മാർ‌ട്ട് ലാബ് തുടങ്ങി

Wednesday 05 November 2025 6:20 PM IST

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ അന്തരീക്ഷത്തിൽ തന്നെ പഠന ഗവേഷണ സൗകര്യങ്ങൾ ഒരുക്കുന്നതിനായി എൽ.ബി.എസ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൺ വനിതാ ഹോസ്റ്റലിൽ 'ഹോർമിസ് മെമ്മോറിയൽ സ്മാർട്ട് ലാബ്' പ്രവർത്തനമാരംഭിച്ചു. എൽ.ബി.എസ് ഹോസ്റ്റലിൽ നടന്ന ചടങ്ങിൽ എൽ.ബി.എസ് സെന്റർ ഡയറക്ടർ എം.അബ്ദുൾ റഹ്മാനും ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് രാജ് ഗോപാൽ ആറും ചേർന്ന് സ്മാർട്ട് ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഫെഡറൽ ബാങ്ക് ഹോർമീസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സിഎസ്ആർ മുഖേന 16 ലക്ഷം രൂപയോളം ചിലവഴിച്ചാണ് സ്മാർട്ട് ലാബ് സ്ഥാപിച്ചത്. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് രാജ് ഗോപാൽ ആർ അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമ്മിള മേരി ജോസഫ് മുഖ്യാതിഥിയായിരുന്നു. ജയപ്രകാശ് പി,നിഷ വി.എസ്, ജയമോഹൻ ജെ, കീർത്തന മനോജ് എന്നിവർ പങ്കെടുത്തു.