പെരുന്നാൾ 12 മുതൽ

Thursday 06 November 2025 2:18 AM IST

അടിമാലി:സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രൽ പെരുന്നാൾ 12 മുതൽ 14 വരെ നടക്കും. പെരുന്നാളിന്റെ ഭാഗമായി വിശുദ്ധ ദൈവമാതാവിന്റെ സൂനോറോ വണക്കം, പരി.എൽദോ മോർ ബസേലിയോസ് ബാവയുടെ ശ്രാദ്ധ പെരുന്നാളും നടക്കുമെന്ന് വികാരി ഫാ. എൽദോ വർഗീസ് ആര്യപ്പിള്ളിൽ, സഹ വികാരി ഫാ. ജോബിൻ മർക്കോസ്, ട്രസ്റ്റിമാരായ കെ.സി ജോർജ് കൊച്ചുകുടിയിൽ, സജീവ് റ്റി.ബി തേവർമഠത്തിൽ, സെക്രട്ടറി പി.വി ഏലിയാസ് പുത്തയത്ത്, പബ്ലിസിറ്റി കൺവീനർമാരായ സജി മാത്യു കക്കാട്ടുകുടിയിൽ, ടൈറ്റസ് എബ്രഹാം കുറ്റിശ്രകുടി എന്നിവർ അറിയിച്ചു. വിവിധ ദിവസങ്ങളിൽ ഹൈറേഞ്ച് മേഖലാ മെത്രാപോലീത്ത ഡോ.ഏലിയാസ് മോർ അത്താനാസിയോസ്, പെരുമ്പാവൂർ മേഖലാ മെത്രാപ്പോലീത്ത മാത്യൂസ് മോർ അഫ്രേം എന്നിവർ മുഖ്യകാർമികത്വം വഹിക്കും.