മാന്നാറിൽ റോഡുകളുടെ നിർമ്മാണം അനിശ്ചിതത്വത്തിൽ; കരാറുകാരനെതിരെ പഞ്ചായത്ത് ഭരണസമിതി
മാന്നാർ: കരാർ നടപടികൾ പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും മാന്നാർ പഞ്ചായത്തിലെ വിവിധ വാർഡുകളിലായുള്ള റോഡുകളുടെ നിർമ്മാണം നടക്കാത്തത് കരാറുകാരന്റെ വീഴ്ചയാണെന്ന് മാന്നാർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി. വിവിധ വാർഡുകളിലായി തകർന്നു കിടക്കുന്ന ഇരുപത്തിയഞ്ചോളം റോഡുകളാണ് പുനർനിർമ്മാണം കാത്ത് കിടക്കുന്നത്. 2023 മുതൽ 25 വരെയുള്ള വാർഷിക പദ്ധതികളിലായി പതിനെട്ടരകോടിയിലധികം രൂപയിൽ അനുവദിച്ച റോഡുകളാണിവ. ഏറെ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടും റോഡുകളുടെ പുനർനിർമ്മാണം നടക്കാത്തത് മൂലം ഭരണ-പ്രതിപക്ഷ വിത്യാസമില്ലാതെ മുഴുവൻ ജനപ്രതിനിധികളും ബുദ്ധിമുട്ടിലായിരിക്കുകയാണ്. മാന്നാർ പഞ്ചായത്തിലെ താമസക്കാരനായ കരാറുകാരനെ നിർമ്മാണ പ്രവർത്തനങ്ങൾ ഏൽപിക്കുമ്പോൾ ഏറെ അഭിമാനവും സന്തോഷവുമാണുണ്ടായതെങ്കിലും ഇപ്പോൾ വേദനാജനകമായ സമീപനമാണ് കരാറുകാരനിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഉദ്യോഗസ്ഥരെ പഴിചാരി ഓരോ ദിനങ്ങളും തള്ളിനീക്കുകയായിരുന്നു.
..................
'' റോഡുകളുടെ നിർമ്മാണം പൂർത്തിയാകാത്തത് മൂലം ഫണ്ട് കാരി ഓവർ ആയതിനാൽ 2025 - 26 വർഷത്തിൽ ഒരു റോഡുകൾക്കു പോലും ഫണ്ട് വയ്ക്കാൻ കഴിയാതെ വേദനാജനകമായ അവസ്ഥയിലാണ് മാന്നാർ പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളും
-ടി.വി രത്നകുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ,
ശാലിനി രഘുനാഥ് , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ