സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം

Wednesday 05 November 2025 9:03 PM IST

കരിന്തളം:കിനാനൂർ കരിന്തളം. ഗ്രാമപഞ്ചായത്ത് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പൂർത്തികരിച്ച കൂവാറ്റി സ്മാർട്ട്.അങ്കണവാടിയുടെ ഉദ്ഘാടനവും കൂവ്വാറ്റി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി അദ്ധ്യക്ഷത വഹിച്ചു. ടി.പി. ശാന്ത,സി എച്ച്.അബ്ദുൾ നാസർ, അജിത്ത് കുമാർ , മനോജ് തോമസ്, സന്തോഷ് കുമാർ രാജശ്രി,ടി.ടി.സുരേശൻ, സൗമ്യ, എം. സുരേന്ദ്രൻ, സി.വി.ഗോപകുമാർ, പ്രജോദ് ,പുഷ്പ ,ശ്യാമിനി എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജമ്മ ബെന്നി സ്വാഗതവും അങ്കണവാടി വർക്കർ വത്സല നന്ദിയും പറഞ്ഞു. കൂവാറ്റി സ്കൂളിൽ സോളാർ സംവിധാനം, കുടിവെള്ള പദ്ധതി എന്നിവയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.