അസി.രജിസ്ട്രാർ ഓഫീസ് ധർണ്ണ
കാഞ്ഞങ്ങാട് : കോ ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കളക്ടേർസ് അസോസിയേഷൻ കേരള (സി.ബി.ഡി.സി.എ) സംസ്ഥാന പ്രസിഡന്റ് ദിനേശ് പെരുവണ്ണ അസി. രജിസ്ട്രാർ ഓഫീസിനു മുമ്പിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. സി.ബി.ഡി.സി.എ ജില്ലാ പ്രസിഡന്റ് സരിജ ബാബു അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പി.വി.ചന്ദ്രശേഖരൻ സംസാരിച്ചു. ജില്ലാ സെക്രട്ടറി രാജീവൻ വെള്ളിക്കോത്ത് സ്വാഗതവും എം.കെ.ഫസൽ റഹിമാൻ നന്ദിയും പറഞ്ഞു. ധർണ്ണയ്ക്ക് മുമ്പായി നടന്ന മാർച്ചിന് സുരേഷ് കരിങ്ങാട്ട്,കെ.സരിത,സിന്ധു,സത്യഭാമ തുടങ്ങിയവർ നേതൃത്വം നൽകി.നിക്ഷേപ വായ്പാ പിരിവുകാരുടെ കെട്ടികിടക്കുന്ന അപേക്ഷകളിൽ ഉടൻ തീരുമാനമെടുക്കുക,നിക്ഷേപ വായ്പാ പിരിവുകാരോടുളള വിവേചനം അവസാനിപ്പിക്കുക,ഉത്തരവുകൾ ഇനിയും കാലതാമസം കൂടാതെ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം അസിസ്റ്റന്റ് ഓഫീസിലെ ഉദ്യോഗസ്ഥർക്ക് സംഘടനാ ഭാരവാഹികൾ കൈമാറി. .