നീങ്ക നല്ലവരാ, കെട്ടവരാ... വേലുനായ്കർ ഇന്ന് എത്തും

Thursday 06 November 2025 3:10 AM IST

കമൽഹാസൻ- മണിരത്‌നം ടീമിന്റെ എക്കാലത്തെയും ക്ലാസിക് ഹിറ്റ് നായകൻ 38 വർഷത്തിനുശേഷം ഇന്നു മുതൽ വീണ്ടും പ്രദർശനത്തിന്. ഫോർ കെ റിമാസ്റ്ററിംഗ് പതിപ്പ് ലോകവ്യാപകമായി 400 സ്ക്രീനിൽ പ്രദർശനത്തിന് എത്തും. കേരളത്തിൽ 45ലധികം കേന്ദ്രങ്ങളിൽ ആണ് പ്രദർശനം. ശരണ്യ, നാസർ, ജനകരാജ്, കാർത്തിക തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കമൽ ഹാസന്റെ 71-ാം ജന്മദിനത്തോടനുബന്ധിച്ചാണ് റീ റിലീസ്. കമൽഹാസന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുകയും വേലുനായ്കർ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായി മാറുകയും ചെയ്തു. സുജാത ഫിലിംസ് , മുക്ത ഫിലിംസ് എന്നീ ബാനറിൽ മുക്ത വി. രാമസ്വാമി, മുക്ത ശ്രീനിവാസൻ, ജി. വെങ്കിടേശ്വരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം: പി .സി ശ്രീറാം , കലാ സംവിധാനം: തോട്ടധരണി, എഡിറ്റർ: ബി.ലെനിൻ, വി.ടി വിജയൻ. രഞ്ജിത്ത് മോഹൻ ഫിലിംസ് ആണ് കേരളത്തിൽ വിതരണം : പി.ആർ. ഒ പി.ശിവപ്രസാദ്