ഇരിട്ടി ബൈപാസ് റോഡ് തുറന്നു
Wednesday 05 November 2025 9:12 PM IST
ഇരിട്ടി : മുപ്പത് വർഷത്തെ പരിശ്രമങ്ങൾക്ക് ശേഷം ഇരിട്ടി ടൗൺ ബൈപ്പാസ് റോഡ് യാഥാർഥ്യമായി. ഇരിട്ടി മേലേ സ്റ്റാൻഡിൽ നിന്നും നേരെ ഇരിട്ടി ബസ് സ്റ്റാൻഡ് ബൈപ്പാസ് റോഡിലെത്തുന്ന റോഡിലൂടെ ചെറുവാഹനങ്ങൾക്ക് പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് എത്താൻ കഴിയും. നഗരസഭാ ചെയർ പേഴ്സൺ കെ.ശ്രീലത റോഡ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു.സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.സോയ, ടി.കെ.ഫസീല, പി.കെ.ബൾക്കിസ്, കൗൺസിലർമാരായ പി.രഘു, കെ.നന്ദനൻ, എ.കെ.ഷൈജു, ടി.വി.ശ്രീ ജ, എ.ഇ.രമേശൻ, വി.പി.അബ്ദുൾ റഷീദ്, സി കെ. ശശിധരൻ, ഇബ്രാഹിം മുണ്ടേരി, റിയാസ് നാലകത്ത്, ഡോ.ജി.ശിവരാമകൃഷ്ണൻ, കെ.കെ.ഹാഷിം, റെജി തോമസ്, പി.കെ.മുസ്തഫ ഹാജി, വി.എം.പ്രശോഭ്, പ്രഭാകരൻ എന്നിവർ സംസാരിച്ചു. 25 ലക്ഷം രൂപ ചെലവിലാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.