മെഡിക്കൽ മിറക്കിൾ കൊടുങ്ങല്ലൂരിൽ , ഷറഫുദ്ദീനും
നായികയായി അഖില ഭാർഗവൻ
സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ കൊടുങ്ങല്ലൂരിൽ ചിത്രീകരണം ആരംഭിച്ചു.
സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ കൊടുങ്ങല്ലൂരിൽ ചിത്രീകരണം ആരംഭിച്ചു.
സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ കൊടുങ്ങല്ലൂരിൽ ചിത്രീകരണം ആരംഭിച്ചു. അഖില ഭാർഗവൻ ആണ് നായിക. ബോക് ബസ്റ്ററായ പ്രേമലുവിനുശേഷം സംഗീത് പ്രതാപും അഖില ഭാർഗവനും ഒരുമിക്കുകയാണ്. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവതി ആർ കൃഷ്ണ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കഥ, തിരക്കഥ, സംഭാഷണം നിലീൻ സാന്ദ്ര.സാമാർത്ഥ്യ ശാസ്ത്രം എന്ന ഹിറ്റ് വെബ് സീരിസിന് രചനയും സംവിധാനവും നിർവഹിച്ചത് നിലീൻ സാന്ദ്ര ആണ്.
ഡോക്ടർ പോൾസ് എന്റർടെയ്ൻ മെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം - അഖിൽ സേവ്യർ, എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, വിതരണം - ഡ്രീം ബിഗ് ഫിലിംസ്. പി. ആർ. ഒ എ. എസ് ദിനേശ്.