ഉപജില്ലാ കലോത്സവം സമാപിച്ചു
Wednesday 05 November 2025 9:20 PM IST
പാപ്പിനിശ്ശേരി:നാലുനാളായി പാപ്പിനിശ്ശേരി ഇ.എം.എസ് സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നുവന്ന ഉപജില്ലാ കലോത്സവം സമാപിച്ചു. നൂറോളം വിദ്യാലയങ്ങളിൽ നിന്നെത്തിയ ഏഴായിരത്തോളം കൗമാര പ്രതിഭകൾ മാറ്റുരച്ചു.
സമാപന സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്തു. കെ.വി.സുമേഷ് എം. എൽ.എ കലോത്സവ ബ്രോഷർ പ്രകാശിപ്പിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ അദ്ധ്യക്ഷത വഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോൺ, പ്രധാനാദ്ധ്യാപിക ഷൈനി ബാലകൃഷ്ണൻ, ടി.കെ.പ്രമോദ്, ടി.ടി.രഞ്ജിത്ത്, കെ.വി.രമേശൻ, ടി.വി.ഗംഗാധരൻ, ജാഫർ മാങ്കടവ്, ഒ.കെ.കുഞ്ഞിമൊയ്തീൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ.വി.അനിൽകുമാർ സ്വാഗതവും ഇ.എൻ.ദിനേഷ് കുമാർ നന്ദിയും പറഞ്ഞു.