എം.വി ഗോവിന്ദൻ ഇന്ന് മാന്നാറിൽ
Thursday 06 November 2025 2:14 AM IST
മാന്നാർ: സി.പി.എം മാന്നാർ ഏരിയ കമ്മിറ്റി ഇന്ന് വൈകിട്ട് അഞ്ചിന് പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി പി.എൻ ശെൽവരാജൻ അധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ, ജില്ല സെക്രട്ടറി ആർ. നാസർ, ജില്ല സെക്രട്ടറിയറ്റംഗം എ.മഹേന്ദ്രൻ, ജില്ല കമ്മിറ്റി അംഗങ്ങളായ എം. എച്ച്. റഷീദ്, പുഷ്പലത മധു, എം. ശശികുമാർ, ആർ. രാജേഷ്, ജയിംസ് ശാമുവേൽ എന്നിവർ പങ്കെടുക്കും.