അതിപിന്നാക്ക സമുദായങ്ങൾക്ക് സീറ്റ് സംവരണം നൽകണം: ജി. ദേവരാജൻ

Thursday 06 November 2025 3:33 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ അതിപിന്നാക്ക സമുദായങ്ങൾക്ക് സീറ്റ് സംവരണം നൽകണമെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽസെക്രട്ടറി ജി.ദേവരാജൻ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മോസ്റ്റ് ബ്ലാക്ക് വേർഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും അദ്ദഹം ഉദ്ഘാടനം ചെയ്‌തു.എം.ബി.സി.എഫ് പ്രസിഡന്റ് എസ്.കുട്ടപ്പൻ ചെട്ടിയാർ അദ്ധ്യക്ഷതവഹിച്ചു. ജനറൽസെക്രട്ടറി ജി. നിശീകാന്ത്, സംസ്ഥാന ഭാരവാഹികളായ ബാലാജി റെഡ്യാർ,വിനീഷ്‌ സുകുമാരൻ,അഡ്വ.എം.രവീന്ദ്രൻ,സുമാഹരിദാസ്, സതീഷ് കുമാർ പി.എ,ജിബിൻകൃഷ്‌ണ,അഡ്വ.മനോജ്‌കുമാർ, അംഗസംഘടനാനേതാക്കളായ, ഡോ.ഷാജികുമാർ, എം. രാമചന്ദ്രൻ ചെട്ടിയാർ, ഇ.എസ്സ്. രാധാകൃഷ്‌ണൻ, ആർ. ശങ്കർറെഡ്വാർ, എൻ.പൊസ്റ്റപ്പൻ സി.വിജയൻപിള്ള, ടി. കുമാരൻ, എം.മോഹനൻ, ബേപ്പൂർ മുരളീധരപ്പണിക്കർ,എൻ.കെ. അശോകൻ,എം. എം.ബാലകൃഷ്‌ണൻ, വിളപ്പിൽശാലജയൻ,തങ്കം എ രാജൻ, എം.കെ.ദാമോദരൻ, അഡ്വ. ഷൺമുഖാനന്ദൻ, മുരുകതേവർ കൃഷ്‌ണമൂർത്തി, എൻ.കെ.വിദ്യാധരൻ,എ.എസ് വിനോദ് എന്നിവർ പങ്കെടുത്തു.