നാമജപ യാത്ര
Thursday 06 November 2025 1:30 AM IST
അമ്പലപ്പുഴ:അഖില ഭാരത അയ്യപ്പ സേവാസംഘം വാടക്കൽ ശാഖയുടെ നേതൃത്വത്തിൽ നാമജപ യാത്ര നടത്തി.ശബരിമലയിൽ സ്വർണ കൊള്ള നടത്തിയ ദേവസ്വം ഭരണാധികാരികളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്നും, ദേവസ്വം ബോർഡ് പിരിച്ചു വിട്ടു വിശ്വാസികളെ ഭരണമേൽപ്പിക്കണമെന്നും ആവശ്യം ഉന്നയിച്ചായിരുന്നു നാമജപയാത്ര. പറവൂർ ശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് കളർകോട് മഹാദേവ ക്ഷേത്രത്തിൽ സമാപിച്ചു.പ്രസിഡന്റ് അതുൽ കെ.രാജൻ, സെക്രട്ടറി ശരത് പിള്ള, മുൻ പ്രസിഡന്റും പഞ്ചായത് അംഗവുമായ രജിത്ത് രാമചന്ദ്രൻ, കെ.എസ്.വിനോദ് കുമാർ,ഗോപീകൃഷ്ണൻ,അഭിജിത് എന്നിവർ നേതൃത്വം നൽകി.