റോഡ് നിർമ്മാണം
Thursday 06 November 2025 2:33 AM IST
അമ്പലപ്പുഴ:പുന്നപ്ര വടക്ക് പഞ്ചായത്തിലെ കപ്പക്കട പത്തിൽപ്പാലം മുതൽ ആറ്റുതീരം വരെയുള്ള റോഡിന്റെ നിർമ്മാണത്തിന് തുടക്കമായി.1.38 കോടി രൂപ ചെലവിൽ 700 മീറ്റർ നീളത്തിലും, 4.5 മീറ്റർ മീറ്റർ വീതിയിലുമാണ് റോഡ് പൂർത്തിയാക്കുക.എച്ച്.സലാം എം.എൽ.എ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാരാകേഷ് അധ്യക്ഷയായി.പഞ്ചായത്ത് പ്രസിഡന്റ് സജിതസതീശൻ,വൈസ് പ്രസിഡന്റ് എ.പി.സരിത,അംഗം കവിത പ്രസാദ്,പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനിയർ എസ്.ബിനുമോൻ,ആർ.അശോക് കുമാർ, കെ.പി. സത്യകീർത്തി,എൻ.പി.വിദ്യാനന്ദൻ,ശിവദാസ്,രതീഷ് കുമാർഎന്നിവർ സംസാരിച്ചു.