മത്സ്യക്കൃഷി വിളവെടുപ്പ്
Thursday 06 November 2025 1:34 AM IST
മുഹമ്മ: ചാരമംഗലം ഗവ.ഡി.വി.ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ നടത്തിയ മത്സ്യകൃഷി വിളവെടുത്തു. സ്ക്കൂൾ അങ്കണത്തിലെ സിമന്റ് ടാങ്കിലാണ് സിലോപ്പിയും നാടൻ കാരിയും വരാലും വളർത്തിയത്.
വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ നിർവഹിച്ചു. പ്രിൻസിപ്പാൾ രശ്മി, ഹെഡ്മിസ്ട്രസ് മിനി,
അദ്ധ്യാപിക സിനി പൊന്നപ്പൻ,പി.ടി.എ ഭാരവാഹി
ബിജിത്ത്, അദ്ധ്യാപകരായ നിഷ,സുനിതമ്മ,അമ്പിളി മോൾ,കർമ്മസേന കൺവീനർ ജി.ഉദയപ്പൻ എന്നിവർ സംസാരിച്ചു.പതിനഞ്ചു
പേരടങ്ങിയ കുട്ടികളുടെ ടീമാണ് കൃഷിക്ക് മേൽനോട്ടം.
മത്സ്യകൃഷിക്കൊപ്പം നെല്ലും പച്ചക്കറികളും സ്ക്കൂൾ വളപ്പിൽ പരിപാലിക്കുന്നുണ്ട്.