ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് സ്വീകരണം
Thursday 06 November 2025 12:46 AM IST
കുട്ടനാട്: സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനുള്ള ഡോ.എ.പി.ജെ അബ്ദുൾ കലാം സ്റ്റഡി സെന്ററിന്റെ കേരളീയം പുരസ്ക്കാരം നേടിയ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് തലവടി ഡിവിഷൻ അംഗം അജിത്ത് പിഷാരത്തിന് തലവടി പഞ്ചായത്ത് 11ാം വാർഡ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾസ്വീകരണം നല്കി. സരിതാരാജ് അദ്ധ്യക്ഷത വഹിച്ചു. ശിഖാമണി പൊന്നാട അണിയിച്ചു.ശോഭചന്ദ്രൻ, രത്നമ്മ മോഹനൻ,സുധ അജയൻ,സന്ധ്യ,വിധുമോൾ,ഗീതാകുമാരി, പ്രമീളാകുമാരി,രാധാമണി,പൊന്നമ്മ രാധാകൃഷ്ണൻ,മോഹനൻ,ബിന്ദു , ഇന്ദിര തുടങ്ങിയവർ നേതൃത്വം നല്കി.