കളക്ഷൻസെന്റർ ഉദ്ഘാടനം

Thursday 06 November 2025 1:46 AM IST

മുഹമ്മ: ആലപ്പുഴ സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ

(കാർഡ്) കളക്ഷൻ സെന്റർ മണ്ണഞ്ചേരി അടിവാരം ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു.ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.ആർ.ഭഗീരഥൻ ഉദ്ഘാടനം ചെയ്തു.

ബാങ്കിന്റെ രണ്ടാമത്തെ ശാഖ അമ്പലപ്പുഴയിൽ തുടങ്ങുമെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു.വൈസ് പ്രസിഡന്റ് പി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡയക്ടർ ബോർഡ് അംഗങ്ങളായ വി.എൻ.വിജയകുമാർ,കെ. സോമനാഥപിള്ള,വി.ധ്യാനസുതൻ, എസ്.വാഹിദ്, പി.കെ.ബൈജു , കെ.എസ്.സുപ്രിയ,സോഫിയ അഗസ്റ്റിൻ, പി.എസ്.രാജേശ്വരി,കുമാരി. മീനാമ്മ, അസിസ്റ്റന്റ് രജിസ്ട്രാർ ജ്യോതിഷ് കുമാർ,ബാങ്ക് സെക്രട്ടറി കെ.പി.സജി,അസിസ്റ്റന്റ് സെക്രട്ടറി ജയ എന്നിവർ സംസാരിച്ചു.