എസ്.ഐ.ആർ ഭവനസന്ദർശനം
Thursday 06 November 2025 1:46 AM IST
ആലപ്പുഴ:വോട്ടർപട്ടിക തീവ്രപരിഷ്‌കരണത്തിന്റെ ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) എന്യുമറേഷൻ ഫോമുമായി വീടുകളിലേക്കെത്തി തുടങ്ങി.മുൻസംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കീം,അദ്ധ്യാപകൻ കല്ലേലി രാഘവൻപിള്ള, രാഷ്ട്രീയരംഗത്തെ പ്രമുഖർ തുടങ്ങിയവർക്ക് ഫോമുകൾ ലഭിച്ചു. ആളില്ലാത്ത വീടുകളിലേക്ക് മൂന്നു തവണവരെ ഉദ്യോഗസ്ഥരെത്തും.
ജില്ലയിലെ ആറുലക്ഷത്തിലേറെ വീടുകളിലെത്തി 17.24 ലക്ഷം പേരുടെ ഫോമുകൾ പൂരിപ്പിച്ചു വാങ്ങിയാണ് വോട്ടർപട്ടിക പുതുക്കൽ നടത്തുക. ഡിസംബർ നാലിനകം ഇത് പൂർത്തിയാകും.സംശയനിവാരണത്തിനായി കളക്ട്രേറ്റിൽ ഹെല്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്.ഫോൺ: 04772251801, വാട്‌സ് ആപ്പ്: 9400534005.