പാളയം മാർക്കറ്റിൽ ഉയരും വൻകിട വ്യാപാര സമുച്ചയം
തിരുവനന്തപുരം: പാളയം കണ്ണിമേറ മാർക്കറ്റ് നവീകരിക്കാനുള്ള പദ്ധതിക്ക് മന്ത്രി എം.ബി.രാജേഷ് തറക്കല്ലിട്ടു.സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 81 കോടി മുതൽ മുടക്കിലാണ് നവീകരണം നടത്തുന്നത്. 301 കടമുറികളോടെയുള്ള വ്യാപാരസമുച്ചയമാണ് ഉയരുക.
മത്സ്യ, മാംസ,പച്ചക്കറി വ്യാപാരികൾക്കാണ് താഴത്തെ നില. വസ്ത്രവ്യാപാരം, ഫാൻസി സ്റ്റോർ ഉൾപ്പെടെയുള്ളവയ്ക്ക് മുകളിലത്തെ നില നൽകും.പാസഞ്ചർ, ചരക്ക് ലിഫ്റ്റുകൾ, മാലിന്യസംസ്‌കരണം, പാർക്കിംഗ്, ഭക്ഷണശാല, ടോയ്ലറ്റ് ബ്ലോക്കുകൾ, വിനോദസ്ഥലം എന്നി സൗകര്യങ്ങളും കെട്ടിടത്തിൽ സജ്ജമാക്കും. നിലവിലുള്ള കച്ചവടക്കാർക്ക് ട്രിഡയുടെ സ്ഥലത്താണ് താത്കാലിക പുനരധിവാസം ഒരുക്കിയിട്ടുള്ളത്.ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പാളയം രാജൻ, മേടയിൽ വിക്രമൻ, സ്മാർട്ട് സിറ്റി സി.ഇ.ഒ രാഹുൽ കൃഷ്ണ, എസ്.ജഹാംഗീർ എന്നിവർ സംസാരിച്ചു.