മദ്യപിച്ചാലും മാന്യമായി ബസിൽ യാത്ര ചെയ്യണം: മന്ത്രി
Thursday 06 November 2025 1:14 AM IST
തിരുവനന്തപുരം: രണ്ടെണ്ണം അടിച്ചാലും മാന്യമായി കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യാമെന്ന് മന്ത്രി കെ.ബി.ഗണേശ്‌കുമാർ. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയാൽ പൊലീസിന് കൈമാറുമെന്നും അദ്ദേഹം മുന്നറിപ്പ് നൽകി. ഒരാളോട് മദ്യപിക്കരുത് എന്ന് പറയാനാകില്ല. മദ്യപിച്ച ശേഷം ബസിൽ യാത്രയും ചെയ്യാം. എന്നാൽ സ്ത്രീകളെ ശല്യം ചെയ്യുക. സഹയാത്രക്കാരന്റെ തോളിൽ ചാരി ഉറങ്ങുക, ബഹളം ഉണ്ടാക്കുക എന്നിവയൊക്കെയുണ്ടായാൽ ആളെ പൊലീസിൽ ഏൽപ്പിക്കാനാണ് കണ്ടക്ടർമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം- അദ്ദേഹം മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.