ഇ.പിയുടെ പുസ്തകത്തിന് ഇടേണ്ട പേര് 'കള്ളന്റെ ആത്മകഥ': ശോഭ

Thursday 06 November 2025 11:19 PM IST

തൃശൂർ: ഇ.പി.ജയരാജന്റെ പുസ്തകത്തിന് ഇടേണ്ട പേര് കള്ളന്റെ ആത്മകഥ എന്നാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ.

ജയരാജനെ കാണാൻ തൃശൂർ രാമനിലയത്തിൽ പോയിരുന്നു. അന്ന് 24 മണിക്കൂർ കൂടി കഴിഞ്ഞിരുന്നെങ്കിൽ ഇ.പിയുടെ കഴുത്തിൽ ബി.ജെ.പിയുടെ ഷാൾ വീഴുമായിരുന്നു. മാനനഷ്ടക്കേസിൽ ജയരാജനെ മൂക്ക് കൊണ്ട് കോടതിയിൽ 'ക്ഷ' വരപ്പിക്കും. പിണറായി വിജയൻ എന്തിനാണ് ഇ.പി.ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നും പുറത്താക്കിയതെന്ന് വ്യക്തമാക്കണം. നട്ടെല്ലുള്ളവരോട് ഏറ്റുമുട്ടാനുള്ള തന്റേടം ഇ.പി.ജയരാജന് ഇല്ല. മരം മുറിയിൽ പന്ത്രണ്ടോളം കേസിൽ പ്രതിയായ ആൾ ജാമ്യത്തിൽ ഇറങ്ങി മാദ്ധ്യമ സ്ഥാപനം നടത്തുകയാണ്. മെസിയെ കേരളത്തിലെത്തിക്കാൻ എത്ര പേരുടെ കൈയിൽ നിന്നും പണം സ്‌പോൺസർ വാങ്ങിയിട്ടുണ്ടെന്ന് പരിശോധിക്കണം. കൊച്ചിയിലെ സ്റ്റേഡിയം ഒരു കരാർ പോലുമില്ലാതെ എങ്ങനെയാണ് വിട്ടുകൊടുത്തതെന്ന് ശോഭ സുരേന്ദ്രൻ

വാർത്താസമ്മേളനത്തിൽ ചോദിച്ചു.