പൊലീസ് ഉദ്യോഗസ്ഥർക്ക് ജെൻഡർ അവബോധ പരിശീലനം
ഇടുക്കി: കുടുംബശ്രീ ജില്ലാ മിഷനും ജില്ലാപൊലീസും സംയുക്തമായി പൊലീസ് ഉദ്യോഗസ്ഥർക്കായി ജെൻഡർ അവബോധ പരിശീലന പരിപാടി ആരംഭിച്ചു.. വാഴവര ആശ്രമം ട്രെയിനിംഗ് കോളേജിൽ രണ്ട് ദിവസമായാണ് ശിൽപ്പശാല നടക്കുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി സാബു മാത്യു നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എ. മണികണ്ഠൻ അധ്യദ്ധക്ഷത വഹിച്ച ചടങ്ങിൽ, അഡീഷണൽ എസ്. പി. ഇമ്മാനുവൽ പോൾ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജർ (ജെൻഡർ) സൗമ്യ ഐ. എസ്. സ്വാഗതം പറഞ്ഞു.. അസ്സി. ജില്ലാ മിഷൻ കോർഡിനേറ്റർ ജി. ഷിബു ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക് കൗൺസിലർ വിനോജി റ്റി. കെ. നന്ദി പറഞ്ഞു.പരിശീലന പരിപാടിയിൽ പ്രമുഖ പരിശീലകർ ക്ലാസുകൾ നയിക്കുന്നുണ്ട്. കോർപ്പറേറ്റ് ട്രെയിനറും എൻ.എൽ.പി. വിദഗ്ധനുമായ ഡോ. ജസ്റ്റിൻ തോമസ്, ഇന്റർനാഷണൽ ട്രെയിനറും റേഡിയോ ജോക്കിയുമായ ശരത് റ്റി ആർ, കവിയും കേരള സാഹിത്യ അക്കാദമി അംഗവുമായ വിജയരാജമല്ലിക എന്നിവരാണ് പരിശീലനത്തിന് നേതൃത്വംനൽകുന്നത്.