ത്രിഭുവൻ സഹകരണ സർവകലാശാലയിൽ എം.ബി.എ

Thursday 06 November 2025 12:26 AM IST

ഗുജറാത്തിലെ ആനന്ദിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ മാനേജ്‌മെന്റ് (ഇർമ) കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ദേശീയ സഹകരണ സർവകലാശാലയായ ത്രിഭുവൻ സഹകാരിയിൽ എം.ബി.എ പ്രോഗ്രാം 2025-27 ബാച്ചിലേക്ക് അപേക്ഷിക്കാം. അഗ്രി ബിസിനസ് മാനേജ്‌മെന്റ്, സഹകരണ മാനേജ്‌മെന്റ്, ബാങ്കിംഗ് ആൻഡ് ഫിനാൻസ് എന്നിവയിൽ പ്രോഗ്രാമുകളുണ്ട്. ബിരുദത്തിന് 50 ശതമാനം മാർക്ക് നേടിയിരിക്കണം. CAT, CMAT 2024 സ്‌കോറുകൾ അഡ്മിഷനുവേണ്ടി പരിഗണിക്കും. www.irma.ac.in

ഇന്ത്യ എ.ഐ മിഷൻ

ഫെലോഷിപ്

ഇന്ത്യ എ.ഐ മിഷന്റെ ഭാഗമായി ബിരുദ, ബിരുദാനന്തര, ഡോക്ടറൽ വിദ്യാർത്ഥികൾക്ക് എ.ഐ മോഡലുകൾ വികസിപ്പിക്കുന്നതിനുള്ള ഫെലോഷിപ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ഏതു സ്ട്രീമിലുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകർക്ക് 75 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. യു.ജി, പി.ജി വിദ്യാർത്ഥികൾക്ക് യഥാക്രമം ഒരുലക്ഷം, രണ്ടു ലക്ഷം രൂപയാണ് ഫെലോഷിപ്. അപേക്ഷ ഓൺലൈനായി www.fellowship.indiaai.gov.in വഴി സമർപ്പിക്കാം.