ജില്ലാ പഞ്ചായത്ത് ആര് നേടും..? എൽ.ഡി.എഫ് ലക്ഷ്യം ഹാട്രിക് നേട്ടം
- തിരിച്ചുവരവിന് യു.ഡി.എഫ്
തൃശൂർ: 10 വർഷമായി ജില്ലാ പഞ്ചായത്ത് ഭരണം കെെയാളുന്ന എൽ.ഡി.എഫ് ലക്ഷ്യമിടുന്നത് ഹാട്രിക് വിജയം. ഭരണസമിതി കാഴ്ചവച്ച വികസനം ജനങ്ങൾക്ക് മുന്നിൽ നിരത്തിയും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയുമാണ് എൽ.ഡി.എഫ് ജനങ്ങളെ സമീപിക്കാനൊരുന്നത്.
ജില്ലാ പഞ്ചായത്ത് രൂപീകരിച്ചശേഷം ഒരു തവണ മാത്രമാണ് യു.ഡി.എഫ് ഭരിച്ചിട്ടുള്ളത്. 2015ൽ കൈവിട്ട ഭരണം തിരിച്ച് പിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ കരുക്കൾ നീക്കുകയാണ് യു.ഡി.എഫ്. കഴിഞ്ഞ 10 വർഷമായി എൽ.ഡി.എഫ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. തങ്ങൾക്ക് സ്വാധീനമുള്ള ഡിവിഷനുകളിൽ ശക്തി തെളിയിക്കാൻ കഴിയുമെന്ന് എൻ.ഡി.എയും അവകാശപ്പെടുന്നു.
നിലവിൽ വൻ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് ഭരണം. 29 ഡിവിഷനുകളിൽ അഞ്ചിടത്ത് മാത്രമാണ് യു.ഡി.എഫ്. എൽ.ഡി.എഫിന് 24 സീറ്റുകളുണ്ട്. ഡിവിഷൻ വിഭജനം ആരെ തുണയ്ക്കുമെന്നതും ശ്രദ്ധേയമാണ്. നിലവിൽ 29 ഡിവിഷനുകൾ ഒരെണ്ണം കൂടി 30 ആയിട്ടുണ്ട്. വെള്ളാങ്ങല്ലൂരാണ് പുതിയ ഡിവിഷൻ.
ഒരോ കക്ഷികളുടെയും കൈവശമുള്ള ഡിവിഷനുകൾ
എൽ.ജെ.ഡി
വടക്കേക്കാട്
സി.പി.ഐ
തിരുവില്വാമല അവണൂർ ആമ്പല്ലൂർ കയ്പമംഗലം കാട്ടൂർ അമ്മാടം മുല്ലശേരി
കോൺഗ്രസ്
പുത്തൂർ കൊരട്ടി മാള അടാട്ട്
സി.പി.എം
കാട്ടകാമ്പൽ എരുമപ്പെട്ടി വള്ളത്തോൾ നഗർ ചേലക്കര വാഴാനി പീച്ചി പുതുക്കാട് അതിരപ്പിള്ളി ആളൂർ പറപ്പൂക്കര എറിയാട് തൃപ്രയാർ ചേർപ്പ് അന്തിക്കാട് തളിക്കുളം
മുസ്‌ലിം ലീഗ്
കടപ്പുറം
എൻ.സി.പി ചൂണ്ടൽ
നിലവിലെ കക്ഷിനില
ആകെ സീറ്റ് - 29 എൽ.ഡി.എഫ് - 24 യു.ഡി.എഫ് - 05
പുതിയതായി കൂട്ടിച്ചേർത്ത ഡിവിഷൻ - വെള്ളാങ്ങല്ലൂർ
സംവരണ ഡിവിഷനുകൾ:
വടക്കേക്കാട്, ചൂണ്ടൽ, എരുമപ്പെട്ടി, വള്ളത്തോൾ നഗർ, ചേലക്കര, വാഴാനി, പുത്തൂർ, ആമ്പല്ലൂർ, അതിരപ്പിള്ളി, പറപ്പൂക്കര, അന്തിക്കാട്, തളിക്കുളം, വെള്ളാങ്ങല്ലൂർ.
പട്ടികജാതി സ്ത്രീ സംവരണം: ആളൂർ, കടപ്പുറം.
പട്ടികജാതി സംവരണം: ചേർപ്പ്.
എല്ലാ ഡിവിഷനുകളിലും വികസനം എത്തിക്കാൻ സാധിച്ചതാണ് നേട്ടം. ആരോഗ്യ, വിദ്യഭ്യാസ, കാർഷിക മേഖലയിൽ വലിയ വികസനമാണ് നടപ്പാക്കിയത്. -വി.എസ്.പ്രിൻസ്,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
സർക്കാരിനോട് ജനവിരുദ്ധ നിലപാടുണ്ട്. ജില്ലാ പഞ്ചായത്തിൽ ദീർഘ വീക്ഷണത്തോടെ ഒരു പദ്ധതിയും നടപ്പാക്കാൻ എൽ.ഡി.എഫിന് സാധിച്ചിട്ടില്ല. -ജോസഫ് ടാജറ്റ്, ഡി.സി.സി പ്രസിഡന്റ്,
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്
ഇരു മുന്നണികളെയും ഞെട്ടിക്കുന്ന പ്രകടനമായിരിക്കും ഇത്തവണ എൻ.ഡി.എയുടെ ഭാഗത്ത് നിന്ന് ജില്ലാ പഞ്ചായത്തിൽ ഉണ്ടാവുക. -എ.നാഗേഷ്, ബി.ജെ.പി മേഖല പ്രസിഡന്റ്
കോർപറേഷനെയും ജില്ലാ പഞ്ചായത്തിനെയും ഇനി വനിതകൾ നയിക്കും
ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണം: പുന്നയൂർ, വടക്കേക്കാട്, കടവല്ലൂർ, വേലൂർ, എരുമപ്പെ്ട്ടി, വള്ളത്തോൾ നഗർ, കൊണ്ടാഴി, പഴയന്നൂർ, പാണഞ്ചേരി, അവണൂർ, മുളങ്കുന്നത്തുകാവ്, തോളൂർ, എളവള്ളി, വെങ്കിടങ്ങ്, തളിക്കുളം, നാട്ടിക, എടത്തിരുത്തി, കയ്പമംഗലം, ശ്രീനാരായണപുരം, ചാഴൂർ, അവിണിശേരി, പാറളം, വല്ലച്ചിറ, അളഗപ്പനഗർ, നെന്മണിക്കര, പുതുക്കാട്, തൃക്കൂർ, മുരിയാട്, പറപ്പൂക്കര, വെള്ളാങ്ങല്ലൂർ, വേളൂക്കര, ആളൂർ, അന്നമനട, കുഴൂർ, കോടശേരി, കൊരട്ടി.
പട്ടിക ജാതി: കൈപറമ്പ്, പെരിഞ്ഞനം, എറിയാട്, കാട്ടൂർ, കാടുകുറ്റി. പട്ടിക ജാതി സ്ത്രീ: ചൂണ്ടൽ, തെക്കുംകര, മുല്ലശേരി, മതിലകം, വരന്തരപ്പിള്ളി.
ബ്ലോക്ക് പഞ്ചായത്ത് പട്ടിക ജാതി സ്ത്രീ: മാള. പട്ടിക ജാതി: വെള്ളാങ്ങല്ലൂർ. വനിത സംവരണം: പഴയന്നൂർ, ഒല്ലൂക്കര, തളിക്കുളം, അന്തിക്കാട്, ചേർപ്പ്, കൊടകര, ചാലക്കുടി.
ജില്ലാ പഞ്ചായത്ത്: വനിതാ സംവരണം തൃശൂർ കോർപറേഷൻ: വനിതാ സംവരണം മുനിസിപ്പാലിറ്റി വനിതാ സംവരണം: ചാലക്കുടി, ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി.