28 വാഹനങ്ങൾക്കെതിരെ നടപടി, 47500 രൂപ പിഴ

Thursday 06 November 2025 12:05 AM IST

തൃശൂർ: ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ സ്റ്റേജ് വാഹനങ്ങളുടെ പ്രത്യേക പരിശോധനയിൽ 28 വാഹനങ്ങൾക്കെതിരെ 47500 രൂപ പിഴ ചുമത്തി. ചരക്ക് വാഹനങ്ങളും വേഗത കുറഞ്ഞ വാഹനങ്ങളും റോഡിന്റെ ഇടതുവശം ചേർന്ന് പോകണമെന്ന് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി. സ്റ്റേജ് ക്യാരേജ് വാഹനങ്ങളുടെ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും നിയമലംഘർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആർ.ടി.ഒ അറിയിച്ചു. 11 ഉദ്യോഗസ്ഥർ പരിശോധനകൾക്ക് നേതൃത്വം നൽകി.

നിയമലംഘനങ്ങൾ:

1. അമിതമായ ശബ്ദം പുറപ്പെടുവിക്കുന്ന എയർഹോണുകളുടെ ഉപയോഗം 2. സ്വകാര്യ ബസുകളുടെ ട്രിപ്പ് കർട്ടെയ്ൽമെന്റ് 3. അനധികൃത ലൈറ്റുകളുടെ ഉപയോഗം 4. ബസ് ജീവനക്കാരുടെ യൂണിഫോം നെയിം ബാഡ്ജ് 5. ഡെസ്റ്റിനേഷൻ ബോർഡുകൾ ശരിയായി പ്രദർശിപ്പിക്കാത്തത് 6. അപകടകരമായ ഡ്രൈവിംഗ് 7. യാത്രക്കാർക്ക് ടിക്കറ്റ് നൽകാത്തത്‌