ക്രൈസ്റ്റ് കോളേജിൽ സംവാദം നാളെ
Thursday 06 November 2025 12:08 AM IST
തൃശൂർ: ഒന്നിലേറെ സംസ്‌കാരങ്ങളും ഭാഷകളും കൂടിച്ചേർന്നുണ്ടാകുന്ന പുതിയ ഭാഷാസംസ്‌കാരത്തെക്കുറിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സംവാദം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നാളെ നടത്തും. അടുത്ത മാസം 12ന് ആരംഭിക്കുന്ന കൊച്ചി മുസിരിസ് ബിനാലെ ആറാം പതിപ്പിന് മുന്നോടിയായി സംഘടിപ്പിക്കുന്ന 'കല..കാലം..കലാപം' എന്ന സംവാദ പരമ്പരയിലെ രണ്ടാമത്തെ പരിപാടിയാണിത്. കേളീ രാമചന്ദ്രനാണ് പരമ്പരയുടെ ക്യൂറേറ്റർ. ബോണി തോമസ് 'കൊച്ചി, ഒരു സാംസ്‌കാരിക ക്രിയോൾ' എന്ന വിഷയത്തിൽ സംസാരിക്കും. ഡോ. ആദർശ് 'മുസിരിസ് ഒരു സാംസ്‌കാരിക ക്രിയോൾ' എന്ന വിഷയത്തിലും സംവാദം നയിക്കും. രാവിലെ പത്തു മുതലാണ് പരിപാടി നടക്കുന്നത്. കോളേജിലെ മലയാളം, ചരിത്ര വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.