അങ്കണവാടി കെട്ടിടത്തിന് തറക്കല്ലിട്ടു
Thursday 06 November 2025 12:10 AM IST
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്ത് വാർഡ് 9ൽ 120ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം പ്രസിഡന്റ് എം.എസ്.മോഹനൻ നിർവഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം കെ.എസ്.ജയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച ഏഴ് ലക്ഷം രൂപയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഫണ്ടും സാമൂഹ്യശിശുക്ഷേമ വകുപ്പ് ഫണ്ടും ഉൾപ്പെടെ 13.97 ലക്ഷം വകയിരുത്തിയാണ് ചുറ്റുമതിലോട് കൂടിയ 483 സ്‌ക്വയർ ഫീറ്റ് അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നത്. അക്രഡിറ്റഡ് എൻജിനീയർ എൻ.എം.ശ്യാംലി , വൈസ് പ്രസിഡന്റ് സജിത പ്രദീപ്, കെ.എ.അയൂബ്, മിനിഷാജി, സ്വരൂപ്, സുബീഷ് ചെത്തിപ്പാടത്ത് തുടങ്ങിയവർ സംസാരിച്ചു.