'ലോട്ടറി മേഖല സംരക്ഷിക്കും'

Thursday 06 November 2025 12:10 AM IST

തൃശൂർ: ഒമ്പതര വർഷത്തെ ഇടതുഭരണത്തിൽ കടുത്ത ദുരിതമനുഭവിക്കുന്ന ലോട്ടറി മേഖലയെയും ലോട്ടറി തൊഴിലാളികളെയും അധികാരത്തിൽ വന്നാൽ പ്രഥമ പരിഗണന നൽകി സംരക്ഷിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. കെ.പി.സി.സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ആൾ കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫിന് യൂണിയൻ 'സംസ്ഥാന കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി അദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ ടി.വി.ചന്ദ്രമോഹനൻ, യൂണിയൻ സംസ്ഥാന ഭാരവാഹികളായ പി.വി.പ്രസാദ്, പി.എൻ.സതീശൻ, കെ.എം.ശ്രീധരൻ, ബെന്നി ജേക്കബ്, ഒ.ബി.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.