എക്‌സിബിഷൻ നാളെ മുതൽ
Thursday 06 November 2025 12:12 AM IST
തൃശൂർ: കോയിൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ മുതൽ ഒമ്പത് വരെ എം.ജി റോഡിലെ ശ്രീശങ്കര ഹാളിൽ നാഷണൽ കോയിൻ ആൻഡ് കറൻസി എക്‌സിബിഷൻ മുദ്ര 2025 നടക്കും. സൊസൈറ്റിയിലെ 250ഓളം അംഗങ്ങളുടെ സ്വകാര്യശേഖരത്തിൽ നിന്നുള്ള ചരിത്രപരമായ നാണയങ്ങളാണ് പ്രദർശിപ്പിക്കുക. വിൽപ്പനയുമുണ്ടാകും. നാളെ രാവിലെ 10.30ന് കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും. ഒമ്പതിന് ഉച്ചയ്ക്കുശേഷം മൂന്നിന് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സ്‌പെഷ്യൽ ബ്രാഞ്ച് എസ്.പി: വി.എ.ഉല്ലാസ് നിർവഹിക്കും. പത്രസമ്മേളനത്തിൽ കോയിൻ സൊസൈറ്റി പ്രസിഡന്റ് എം.കെ.സേതുമാധവൻ, സെക്രട്ടറി ടി.ജോഷി വർഗീസ്, കെ.ടി.വർഗീസ്, ബിജു എബ്രഹാം, രാജൻ പുത്തൂർ എന്നിവർ പങ്കെടുത്തു.