സംഗീതസന്ധ്യ എട്ടിന്

Thursday 06 November 2025 12:13 AM IST

തൃശൂർ: നാദബ്രഹ്മം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ രാഗസല്ലാപം ഗാനസായൂജ്യം സംഗീതസന്ധ്യ എട്ടിന് വൈകിട്ട് നാലിന് സാഹിത്യ അക്കാഡമി എം.ടി ഓഡിറ്റോറിയത്തിൽ നടക്കും. കർണാടക സംഗീത രാഗങ്ങളും അതേ രാഗത്തിലുള്ള മലയാള ചലച്ചിത്രഗാനങ്ങളും ഒരേവേദിയിൽ ഒരേസമയം അവതരിപ്പിക്കും. സംഗീതജ്ഞൻ പ്രണവം ശങ്കരൻ നമ്പൂതിരിയും ഫൗണ്ടേഷൻ പ്രസിഡന്റ് എം.ഡി.സോമശേഖറും സംഗീതസന്ധ്യ നയിക്കും. പതിനഞ്ചോളം ഗായകർ ഗാനങ്ങൾ ആലപിക്കും. കീബോർഡിസ്റ്റ് എം.ഡി.പോളിയും സംഘവും പശ്ചാത്തലമൊരുക്കും. പ്രവേശനം സൗജന്യമാണ്. വീണവിദ്വാൻ എ.അനന്തപദ്മനാഭൻ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ നാദബ്രഹ്മം ട്രസ്റ്റിമാരായ തൃശൂർ എച്ച്.ഗണേഷ്, വേണുഗോപാൽ കുറുപ്പത്ത്, സുധാബിന്ദു ശശികുമാർ, പദ്മജ വേണുഗോപാൽ, നിർമൽ കുമാർ എന്നിവർ പങ്കെടുത്തു.