മോഹൻ സിത്താരയ്ക്ക് ആദരം ഒമ്പതിന്

Thursday 06 November 2025 12:15 AM IST

തൃശൂർ: വടക്കാഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാട്ടുപീടിക മ്യൂസിക് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ചലച്ചിത്ര ഗാനരംഗത്ത് 40 വർഷം പിന്നിടുന്ന സംഗീത സംവിധായകൻ മോഹൻ സിത്താരയെ ആദരിക്കുന്നു. മോഹനഗാനങ്ങളുടെ 40 വർഷങ്ങൾ എന്ന പേരിൽ ഒമ്പതിന് വൈകിട്ട് നാലിന് സാഹിത്യ അക്കാഡമി ഹാളിലാണ് പരിപാടി. മോഹൻ സിത്താര ഈണം നൽകിയ ഗാനങ്ങൾ പാട്ടുപീടികയിലെ ഗായകർ ആലപിക്കും. സംഗീത സംവിധായകൻ ഔസേപ്പച്ചൻ, ഗാനരചയിതാവ് ഡോ. കോട്ടയ്ക്കൽ കുഞ്ഞുമൊയ്തീൻ കുട്ടി, എം.പി.സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ കെ.ജി.പ്രാൺസിംഗ്, കെ.എസ്.അനിൽകുമാർ, പി.എസ്.നാരായണൻകുട്ടി, പാർവതി ദാമോദരൻ, അമീന എന്നിവർ പങ്കെടുത്തു.