രജത ജൂബിലി സമാപനം നാളെ
Thursday 06 November 2025 12:15 AM IST
തൃശൂർ: ദി ഇൻസ്റ്റിറ്റിയൂഷൻ ഒഫ് എൻജിനിയേഴ്‌സ് (ഇന്ത്യ) തൃശൂർ ലോക്കൽ സെന്ററിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം നാളെ രാവിലെ 9.30ന് സാഹിത്യ അക്കാഡമി എം.ടി ഓഡിറ്റോറിയത്തിൽ നടക്കും. നവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക്കൽ ബോട്ട്‌സ് സി.ഇ.ഒ സന്തിത് തണ്ടാശേരി ഉദ്ഘാടനം ചെയ്യും. ഗ്രീൻ ട്രാൻസിഷൻസ്: പാത്ത്‌വേ ടു എ സസ്റ്റയിനബിൾ ഫ്യൂച്ചർ വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് ഗ്രീൻ ബിൽഡിംഗ് വിഷയത്തിൽ എസ്.അഞ്ജന, ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്‌മെന്റ് വിഷയത്തിൽ കെ.എസ്.പ്രവീൺ എന്നിവർ പ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ചെയർമാൻ എസ്.രതീഷ്, സെക്രട്ടറി ഡോ. ജസ്റ്റിൻ ജോസ്, ഡോ. തോമസ് ജോൺ, ആനന്ദ് മേനോൻ എന്നിവർ പങ്കെടുത്തു.