ലഹരി വിരുദ്ധ സെമിനാർ

Thursday 06 November 2025 1:37 AM IST

തിരുവനന്തപുരം: ട്രിവാൻഡ്രം പയനിയേഴ്സ് ലയൺസ് ക്ലബ് ശാസ്തമംഗലം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ അർക്കനൂറിൽ ഡ്രഗ് അഭ്യുസ് ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. ക്ലബ് സെക്രട്ടറി ലയൺ ജി.കെ.പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു.ലയൺസ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്രട്ടറി ടി.ബിജുകുമാർ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ രാധാമണി സ്വാഗതവും,റീജിയൺ ചെയർപേഴ്സൺ എസ്.സനിൽ കുമാർ,ക്ലബ് ബോർഡ് അംഗങ്ങളായ ബാലസുബ്രമണ്യം,ഹരികുമാർ,ഡിസ്ട്രിക്ട് സെകട്ടറി റെജി ഉമ്മർ,ചിറയിൻകീഴ് ക്ലബ് പ്രസിഡന്റ് ജി.ചന്ദ്രബാബു,ജേക്കബ് എബ്രഹാം,ക്ലബ് അംഗങ്ങളായ പ്രമിള,ശശികല എന്നിവർ പങ്കെടുത്തു.എക്‌സൈസ് വിമുക്തി മിഷൻ ഡിസ്ട്രിക്ട് കോഓർഡിനേറ്റർ എസ്.എ.വിഘ്നഷ് ലഹരി വിരുദ്ധ ക്ലാസെടുത്തു.